അബുദാബി: ദുബായില്‍നിന്ന് മനിലയിലേക്ക് അടുത്തവര്‍ഷം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസണ്‍ ഓഫര്‍. വെറും എട്ട് ദിര്‍ഹത്തിന് വണ്‍ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈന്‍സ് ബജറ്റ് കാരിയറായ സെബു പസഫിക്.
2024 ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള നാല് മാസക്കാലത്തെ യാത്രാടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബറിലെ 12-12 സെയിലിന്റെ ഭാഗമായാണ് ഓഫര്‍. ആഘോഷക്കാലത്ത് ‘തനിക്ക് തന്നെ സമ്മാനം നല്‍കുന്ന പദ്ധതി’യാണിതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.
ദുബായ്-മനില ഫ്ളൈറ്റ് ഡിസംബറിലെ 12-12 സെയിലിന്റെ ഭാഗമായതിനാല്‍ ഇന്നു തന്നെ ബുക്കിങ് നടത്തുന്നവര്‍ക്കാണ് എട്ട് ദിര്‍ഹം അടിസ്ഥാന നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. നികുതികളും അഡ്മിന്‍ ഫീസും സര്‍ചാര്‍ജുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇളവുനിരക്കുകള്‍ പരിമിതമാണെന്നും റീഫണ്ട് ചെയ്യാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.