മൂന്ന് മാര്‍ഗങ്ങളിലൂടെ ഓണ്‍ലൈനായി പണം അടക്കാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് ഫൈന്‍ പേമെന്റ് സംവിധാനത്തില്‍ ഉളളത്. പബ്ലിക് പ്രോസിക്യൂഷന്‍ അയക്കുന്ന ടെക്‌സ്റ്റ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടക്കുന്ന രീതിയാണ് ഇതില്‍ ആദ്യത്തേത്. തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങള്‍ നല്‍കി വളരെ വേഗത്തില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാന്‍ കഴിയും. പേമെന്റ് ഉപകരങ്ങളിലൂടെ പിഴ അടക്കാനും സ്മാര്‍ട്ട് ഫൈന്‍ പേമെന്റ് സംവിധാനത്തിലൂടെ കഴിയും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറമെ നോട്ടുകളും സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷന്റെ വെബ്‌സൈറ്റില്‍ നേരിട്ട് പ്രവേശിച്ചും പിഴതുക ഓണ്‍ലൈനായി അടയ്ക്കാനാകും. പിഴ അടയ്ക്കല്‍ പൂര്‍ത്തിയായാല്‍ അക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുളള അറിയിപ്പ് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മെസേജ് ആയി ലഭിക്കും. അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് പന്നാലെ അറസ്റ്റ് ഉത്തരവും യാത്രാ വിലക്കും നീക്കിയതായുള്ള അറിയിപ്പ് പൊലീസില്‍ നിന്ന് ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.