ദുബായ്: രാജ്യത്തെ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരത്തിലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയാണ് ഈടാക്കുന്നത്. പിഴക്ക് പുറമെ ഒരു വർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. മുന്നറിയിപ്പുമായി പബ്ലിക്ക് പ്രോസിക്യൂഷൻ ആണ് രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും തടയുന്ന തരത്തിലോ, ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന രീതിയിൽ ബലപ്രയോഗം നടത്തുകയോ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ ചെയ്യുകയും ചെയ്യുന്ന തരത്തിലാണ് കുറ്റങ്ങൾ ചെയ്തിരിക്കുന്നതെങ്കിൽ പിഴ ഈടാക്കും. ഫെഡറൽ നിയമപ്രകാരം ആണ് കുറ്റങ്ങൾ കണക്കാക്കുക. കുറ്റം തെളിഞ്ഞ് കഴിഞ്ഞാൽ ആയിരിക്കും ആറു മാസം വരെ തടവുശിക്ഷ ലഭിക്കുകയും പിഴയും അടക്കേണ്ടത്.
ഒരു വർഷത്തിന് മുകളിൽ കുറയാത്ത ജയിൽ ശിക്ഷയായിരിക്കം ലഭിക്കുക. സോഷ്യൽ മീഡിയായ എക്സിലൂടെയാണ് പബ്ലിക്ക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ ചേരുകയും ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയാകുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ ഗുരുതരമായ സാഹചര്യമായി പരിഗണിക്കും. കടുത്ത ശിക്ഷ നൽകേണ്ടി വരുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.
ഒരു വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാത്ത ശിക്ഷയായിരിക്കും ഇവർക്ക് നൽകുന്നത്. കുറ്റവാളികളുടെ കുറ്റം തെളിഞ്ഞാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും എന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല. അത്തരത്തിൽ ചില ലോബികൾ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തരത്തിലുള്ള തട്ടിപ്പുകൾ അനുവദിക്കില്ല.
സമുദ്രജീവികളുടെ സംരക്ഷണത്തിന് വിപുലമായ പദ്ധതികൾ ഒരുക്കിയിരിക്കുകയാണ് ദുബായ്. പ്രത്യേക ആംബുലൻസുകൾ ആണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേൽക്കുന്ന സമുദ്ര ജീവികൾക്ക് വെെദ്യസഹായം നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. യാസ് സീവേൾഡ് റിസർച് ആൻഡ് റെസ്ക്യൂ സെന്‍ററും അബുദാബി പരിസ്ഥിതി ഏജൻസിയും ചേർന്നാണ് സംവിധാനം ഒരുക്കിയത്.