മക്ക: കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടകൻ നിര്യാതനായി. കോട്ടയം സ്വദേശിയായ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദർ (72) ആണ് മക്കയിൽവെച്ച് മരിച്ചത്. ഉംറ കർമ്മം നിർവ്വഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടനെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം മക്ക ഷറായാ മഖ്ബറയിൽ ഖബറടക്കി. ഭാര്യ: പരേതയായ സുബൈദ ബീവി, മക്കൾ: ജലീന, ഷമീന, ബീനാ, ഷാജിന, മരുമക്കൾ: ഷുക്കൂർ, ഷാജി, നാസർ, അഫ്സൽ.