അബുദബി: ഫാം ഹൗസുകള്‍ വിനോദ സഞ്ചാരികള്‍ക്കായുള്ള താമസസ്ഥലമായി ഉപയോഗിക്കാന്‍ അനുമതി. അബുദബി ടൂറിസം വകുപ്പാണ് അനുമതി നല്‍കിയത്. അവധിക്കാലത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായാണ് ഫാം ഹൗസുകള്‍ക്ക് അനുമതി നല്‍കിയത്. കൂടാതെ ഫാം ഉടമകളുടെ സാമ്പത്തിക സഹായത്തിനും വേണ്ടിയാണ് നടിപടി.
ഇതിനായി ഹോളിഡേ ഹോമുകള്‍ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകള്‍ക്ക് ലൈസന്‍സിനായി ടൂറിസം വകുപ്പില്‍ അപേക്ഷിക്കാം. ഹോം സ്‌റ്റേ, കാരവാന്‍, വിനോദ സഞ്ചാരികള്‍ക്കായുള്ള വാഹനം തുടങ്ങിയവ ഉള്‍പ്പടെയുള്ള ഹോളിഡേ ഹോം നയം പുതുക്കിയതിന്റെ ഭാഗമായാണ് തീരുമാനം.
സമീപ വര്‍ഷങ്ങളില്‍ യുഎഇയില്‍ ഹോളിഡേ ഹോമുകള്‍ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഈ മേഖല വര്‍ഷം തോറും വികസിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.