Gulf

ഒമാനില്‍ ഫാമില്‍ തീപിടിത്തം; ക​ന​ത്ത നാ​ശ​ന​ഷ്ടം

Published

on

മ​സ്ക​ത്ത്​: ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ ഫാ​മി​ന്​ തീ​പി​ടി​ച്ചു. സംഭവത്തില്‍ ആ​ള​പാ​യ​മി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ബി​ല ഏ​രി​യ​യി​ലാ​യി​രു​ന്നു  തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വ്യക്തമായിട്ടില്ല.

അതേസമയം ഒമാനിലെ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അല്‍ ഖു​റം മേ​ഖ​ല​യി​ൽ കഴിഞ്ഞ ദിവസം വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചിരുന്നു. തീപിടിത്തത്തില്‍ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. എന്നാല്‍ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version