U.A.E

അജ്മാനിൽ മരണപെട്ട ശ്രീലങ്കൻ യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു.

Published

on

ദുബായ്: കഴിഞ്ഞ രണ്ട്‌ ദിവസം മുമ്പ് മരണപെട്ട ശ്രീലങ്കൻ സ്വദേശി സുദർമ്മൻ ചന്ദ്രൻ ന്റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. ജോലി ആവശ്യാർഥം ദുബായിൽ എത്തിയതായിരുന്നു ഇദ്ദേഹം.ഏജന്റിന്റെ ചതിയിൽ പെട്ട് ജോലി ഒന്നും ആകാതെ മനോവിഷമത്തിൽ അകപ്പെട്ടു അജ്മാനിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാംപാപ്പിനിശ്ശേരി,സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ എന്നിവർക്ക് വിവരം ലഭിക്കുകയും അവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ശ്രീലങ്കൻ കോൺസുലേറ്റിന്റെ സഹായം തേടുകയും,ശ്രീലങ്കൻ പോലീസ്മായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു.മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന നടപടിക്രങ്ങൾ പൂർത്തീകരിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version