ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ ശക്തമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ. ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്‌മെന്റ് നടത്തിയാൽ നിങ്ങൾക്ക് മുന്നിലെത്തിയ പാർസലുകൾ വാങ്ങാൻ സാധിക്കും എന്നാണ് ഇ-മെയിലുകൾ വന്നിരിക്കുന്നത്. ബാങ്ക് അകൗണ്ടുകൾ നൽകരുത് ഇതെല്ലാം തട്ടിപ്പാണ് എന്നാണ് അധികൃതർ നൽകുന്ന നിർദേശം.
24 മണിക്കൂർ ആണ് പണം അടക്കാനുള്ള സമയം അത് കഴിഞ്ഞാൻ പിന്നീട് നിങ്ങൾക്ക് പണം അടക്കാൻ സാധിക്കില്ല. എന്ന തരത്തിലാണ് സന്ദേശം എത്തയിരിക്കുന്നത്. പണം അടക്കാനുള്ള ലിങ്ക് നൽകി കൊണ്ടാണ് സന്ദേശം എത്തുന്നത്. എന്നാൽ അത്തരം ലിങ്കുകളിൽ കയറി പണം അടക്കരുത് എന്നാണ് നൽകുന്ന റിപ്പോർട്ട്. ഇത്തരത്തിൽ പല തരത്തിലുള്ള ഈ മെയിൽ വരുന്നുണ്ട്. അതിൽ കയറി പണം അടച്ചവർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
മന്ത്രാലയം ഒരിക്കലും പൊതുജനങ്ങൾക്ക് പാർസൽ അയക്കില്ല. ഇത്തരത്തിലുള്ള ചതി കുഴിയിൽ വീണുപോകരുത്. എന്ത് ചെയ്യുമ്പോഴും രണ്ടാമതെരു ചിന്ത വളരെ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ പോലീസ് കോളേജ് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഖത്തർ അമീർ. ആറാമത് ബാച്ച് സേവനപാതയിലേക്ക് കടക്കുമ്പോൾ ആണ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അമീർ എത്തിയത്. അൽ സൈലിയ പൊലീസ് അക്കാദമിയുടെ ഭാഗമായി പൊലീസ് കോളജിൽ നിന്നും 107 ബിരുദധാരികളാണ് കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.
ഇറാഖ്, ജോർഡൻ, ഫലസ്തീൻ, ഖത്തർ തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ചടങ്ങ് തുടങ്ങിയത് ഖുർആൻ പാരായണം കൊണ്ടാണ്. ചടങ്ങിൽ മിലിട്ടറി പരേഡ്, പുതിയ കാഡറ്റുകളുടെ മാർച്ച് എന്നിവയും ഉണ്ടായിരുന്നു, ഇതിൽ എല്ലാം പങ്കെടുത്താണ് അമീർ മടങ്ങിയത്.
ഖത്തർ അമീറിനൊപ്പം മറ്റു നിരവധി മന്ത്രിമാരും എത്തിയിരുന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ജോർഡൻ ആഭ്യന്തര മന്ത്രി മാസിൻ അബ്ദുല്ല ഹിലാൽ അൽ ഫറായി, മാൻ ആഭ്യന്തര മന്ത്രി സയിദ് ഹമുദ് ബിൻ ഫൈസൽ അൽ ബുസൈദി എന്നിവരും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു.