Gulf

കുവെെറ്റിൽ ഓൺലെെൻ തട്ടിപ്പിൽ കുടുങ്ങി പ്രവാസി; നഷ്ടമായത് 3000 ദിനാർ

Published

on

കവെെറ്റ്: കുവെെറ്റിൽ ഓൺലെെൻ വഴി തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വലിയ തുക. 3000 കുവെെറ്റ് ദിനാർ ആണ് പ്രവാസിക്ക് നഷ്ടമായത്. കുവെെറ്റിലെ മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. കുവെെറ്റിലെ പ്രദേശിക ഫോൺ നമ്പർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. പോലീസ് ആണെന്ന് പറഞ്ഞാണ് വിളിച്ചതും പണം തട്ടിയതും എന്നാണ് പ്രവാസി നൽകിയ പരാതിയിൽ പറയുന്നത്.

തട്ടിപ്പ് സൂക്ഷിക്കണം എന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർ രാജ്യത്തെ പ്രവാസികൾക്കും, പൗരൻമാർക്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഒരോ ദിവസവും വലിയ രീതിയിൽ പുതിയ തട്ടിപ്പ് കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരോ വഴികൾ അടക്കുമ്പോൾ പുതിയ വഴികൾ കണ്ടെത്തുകയാണ് തട്ടിപ്പ് സംഘം. രാജ്യത്തെ പ്രവാസികളും താമസക്കാരും കൂടുതൽ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.

തന്റെ അകൗണ്ട് ഹാക്ക് ചെയ്തതായി ആദ്യം ആദ്യ മെസേജ് വന്നു. പിന്നീട് അകൗണ്ടിലുണ്ടായ മുഴുവൻ പണവും നഷ്ടപ്പെട്ടു. ആദ്യം 1000 റിയാൽ പിൻവലിച്ചെന്ന് മെസേജ് ഫേണിൽ വന്നു. പിന്നീട് 2000 റിയാൽ പിൻവലിച്ചെന്ന് മെസേജ് ആണ് എത്തിയത്. ഈ തുക എല്ലാം മറ്റൊരു പ്രവാസിയുടെ അകൗണ്ടിലേക്ക് പോയതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിളിച്ച് പോലീസ് ചോദ്യം ചെയ്തു. എന്നാൽ തിനക്കൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് കൂടുതൽ അന്വേഷണം പോലീസ് നടത്തി. ബംഗ്ലാദേശിയിലെ ഒരു വ്യക്തിയുടെ അടുത്തേക്ക് അന്വേഷണം പോയത്. അയാൾക്കായുള്ള അന്വേഷണം നടത്തിയപ്പോൾ അദ്ദേഹം രാജ്യം വിട്ട് പോയതായാണ് കാണിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version