മസ്ക്കറ്റ്: 49 വര്‍ഷം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സാമൂഹിക ജീവകാരുണ്യ മേഖലകളിൽ സലാലയിലെ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് മൂസ. പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാലാണ് പ്രവാസികൾക്കിടയിൽ ഈ പേരിൽ അറിയപ്പെടാൻ കാരണം.