ദുബായ്: യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ എൻ്റർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം
സംഘടിപ്പിച്ചു.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( GDRFA ) ന്റെ ആഭിമുഖ്യത്തിൽ അൽ ഖവാനീജ് മജ്‌ലിസിൽ നടന്ന ഫോറത്തിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ ,വനിത- സംരംഭകർ എന്നിവർ പങ്കെടുത്തു. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ, യുവ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ, സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ എന്നിവ ചർച്ച ചെയ്തു. കൂടാതെ, വിജയകരമായ സംരംഭകരുടെ- അനുഭവങ്ങളും ആശയങ്ങളും പങ്കിടുന്ന വിവിധ സെഷനുകളും സംരംഭകത്വ മേക്കേഴ്‌സ് ഫോറത്തിൽ ഉണ്ടായി
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് പുറമേ
ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്മെന്റ്,ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസം അതോറിറ്റി,നാച്ചുറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ,മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെൻ്റ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത മേധാവികൾ ചടങ്ങിനെ അഭിസംബോധനം ചെയ്തു.ജിഡിആർഎഫ്എ ദശാബ്ദത്തിലേറെയായി ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സംരംഭകരെയും സജീവമായി പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുവരുന്നുണ്ടെന്ന് മേധാവി
ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.സംരംഭക മേഖലയിലെ വളർച്ചക്കും സ്ഥിരതക്കും ഉദ്യോഗസ്ഥ പിന്തുണ ആവശ്യമാണ്.സാമൂഹികവും ദേശീയവുമായ ആശങ്കകൾ അഭിസംബോധന ചെയ്യുന്നതിൽ വാണിജ്യ മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെ അടിവരയിട്ട്, സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഡിപ്പാർട്ട്മെന്റുകൾക്ക് കാര്യമായ പങ്കുണ്ടെന്ന് അദ്ദേഹം ചടങ്ങിൽ കൂട്ടിച്ചേർത്തു.
ദുബായിൽ സംരംഭകത്വം വളർത്തിയെടുക്കുന്നത് അതിൻ്റെ സമ്പദ്‌വ്യവസ്ഥയെയും വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്‌ക്കുന്നതിന് മാത്രമല്ല, എല്ലാ വലുപ്പത്തിലുള്ള ബിസിനസുകളെയും പിന്തുണയ്‌ക്കുന്നതിന് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നതാണെന്ന് ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് അതോറിറ്റി (സിഡിഎ) ഡയറക്ടർ ജനറൽ- ഹെസ്സ ബുഹുമൈദ് അഭിപ്രായപ്പെട്ടു.ഫോറത്തിൽ ഉന്നയിക്കപ്പെട്ട ശുപാർശകൾ,നിർദ്ദേശങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താനുള്ള തൻ്റെ താൽപ്പര്യം ബുഹുമൈദ് ആവർത്തിച്ചു.ബിസിനസിലെ ലാഭവും സാമൂഹിക ലക്ഷ്യങ്ങളും അവരുടെ ബിസിനസ്സ് മോഡലുകളിൽ എങ്ങനെയാണ് പ്രാവർത്തികമാക്കേണ്ടതാണ് സംരംഭകരെ ഫോറത്തിൽ ഉണർത്തി.
സ്ത്രീ-പുരുഷ സംരംഭകരിൽ നിന്നുള്ള പ്രചോദനാത്മകമായ നിരവധി വിജയഗാഥകൾ വിശദീകരിക്കുന്ന സംഭാഷണങ്ങളും ബിസിനസ് പ്രദർശനവും പരിപാടിയിൽ ഉണ്ടായിരുന്നു