Gulf

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ; വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കി ദുബായ് പൊലീസ്

Published

on

ദുബായ്: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമായും വേണമെന്ന് ഓർമ്മിപ്പിച്ച് ദുബായ് പൊലീസ്. യാത്രയിൽ സീറ്റ് ബെൽറ്റിടാതിരുന്നാലും കുട്ടികൾക്ക് ചൈൽഡ് സീറ്റില്ലെങ്കിലും 400 ദിർഹമാണ് പിഴയായി ഈടാക്കുക. യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് പൊലീസ് വിവരം പങ്കുവെച്ചത്.

യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു. വാഹനങ്ങളിൽ കുട്ടികൾ എങ്ങനെ ഇരിക്കണം എന്നതിനെ കുറിച്ചും പൊലീസ് വിശദീകരിക്കുന്നുണ്ട്. വാഹനത്തിന്റെ പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഉണ്ടായിരിക്കണം. വാഹനമോടിക്കുമ്പോൾ കുട്ടികളെ നിൽക്കാനോ മുൻസീറ്റിൽ ഇരിക്കാനോ അനുവദിക്കരുത്.

നാലു വയസ്സുവരെയുള്ളവരെ നിർബന്ധമായും ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. അഞ്ച് മുതൽ 10 വയസ്സ് വരെയുള്ളവരുടെ കഴുത്തിൽ സീറ്റ് ബെൽറ്റുകൾ കുടുങ്ങാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് നേരത്തേയും മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version