ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തുടർച്ചയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചു. റാസ്മസ് ഹോയ്‌ലന്‍
മത്സരം തുടങ്ങി 14 മിനിറ്റിനുള്ളിൽത്തന്നെ മൂന്ന് ഗോളുകളും പിറന്നു. ഒരു മിനിറ്റിനുള്ളിൽ തന്നെ ഹോയ്ലൻഡിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. ലൂട്ടൺ ടൗൺ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത ഹോയ്ലൻഡ് അനായാസം വല ചലിപ്പിച്ചു. ഏഴാം മിനിറ്റിൽ ഹോയ്ലാൻഡ് വീണ്ടും ഗോളടിച്ചതോടെ റെഡ് ഡെവിൾസ് രണ്ട് ഗോളിന് മുന്നിലായി.
14-ാം മിനിറ്റിൽ കാൾട്ടൺ മോറിസിലൂടെ ലൂട്ടൺ ടൗൺ ഒരു ഗോൾ തിരിച്ചടിച്ചു. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയിട്ടും സമനില ഗോൾ കണ്ടെത്താൻ ലൂട്ടൺ ടൗണിന് കഴിഞ്ഞില്ല. രണ്ടാം പാതിയിൽ ചില അവസരങ്ങൾ യുണൈറ്റഡ് താരങ്ങൾ നഷ്ടപ്പെടുത്തിയതും കൂടുതൽ ഗോളുകൾ ഉണ്ടാകാതിരിക്കാൻ കാരണമായി.