Sports

ഇംഗ്ലീഷ് പരീക്ഷ നാളെ മുതൽ; രജത് പട്ടിദാർ ഇന്ത്യൻ ക്യാമ്പിൽ

Published

on

ഹൈദരാബാദ്: ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിന് നാളെ ഹൈദരാബാദിൽ തുടക്കമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റാണ് നാളെ തുടങ്ങുക. ഇന്ത്യൻ നിരയിൽ അവധിയെടുത്ത വിരാട് കോഹ്‌ലിക്ക് പകരം ആര് കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മധ്യപ്രദേശുകാരനായ രജത് പട്ടിദാർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രോഹിത് ശർമ്മയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ ഓപ്പണറാകാൻ സാധ്യതയുണ്ട്. ശുഭ്മാൻ ​ഗിൽ മൂന്നാം നമ്പറിലെത്തും. അഞ്ചാം നമ്പറിൽ ശ്രേയസ് അയ്യരും പിന്നാലെ രവീന്ദ്ര ജഡേജയും ക്രീസിലെത്തും. വിക്കറ്റ് കീപ്പറായി ശ്രീകർ ഭരത് കളിക്കാനാണ് സാധ്യത കൂടുതൽ. രണ്ടാം സ്പിന്നറായി അശ്വിൻ കളിക്കും. മൂന്ന് സ്പിന്നറെ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചാൽ അക്സർ പട്ടേലിനും സാധ്യതകളുണ്ട്.

പേസർമാരായി ബുംറയും സിറാജും ഇന്ത്യൻ ഇലവനിൽ ഇടം പിടിച്ചേക്കും. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇം​ഗ്ലണ്ട് ടീം, ഇന്ത്യയിൽ പരമ്പര വിജയമാണ് സ്വപ്നം കാണുന്നത്. 2012-13ലാണ് ഒടുവിൽ‍ ഇം​ഗ്ലണ്ട് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version