അബുദാബി: എമിറേറ്റ്‌സ് ഡ്രോയില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) നഷ്ടമായെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് റിജോ തോമസ് ജോസ്. ഒരു വര്‍ഷത്തിലേറെയായി എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ഇത് തുടരുമെന്നും അദ്ദേഹം പറയുന്നു.
226 കോടി കൈവിട്ടെങ്കിലും 56 ലക്ഷം രൂപയുടെ രണ്ടാംസമ്മാനം റിജോ തോമസിന് ലഭിച്ചിരുന്നു. വിജയിച്ച സീക്വന്‍സിന്റെ ഏഴക്കത്തില്‍ ആറെണ്ണമാണ് ഒത്തുവന്നത്. യുഎഇയില്‍ തന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണിദ്ദേഹം. 100 ദശലക്ഷം ദിര്‍ഹംസ് ഗ്രാന്‍ഡ് പ്രൈസ് നേടുക എന്നതാണ് സ്വപ്‌നമെന്നും എപ്പോഴെങ്കിലും ഈ വലിയ സമ്മാനം നേടിയാല്‍, പണത്തിന്റെ പ്രശ്‌നങ്ങള്‍ കാരണം മക്കളെ നല്ല സ്‌കൂളുകളില്‍ അയയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന മാതാപിതാക്കളെ സഹായിക്കാന്‍ ചെലവഴിക്കാനാണ് ആഗ്രഹമെന്നും 37 കാരന്‍ പറയുന്നു.
ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള നറുക്കെടുപ്പാണ് എമിറേറ്റ്‌സ് ഡ്രോ. പങ്കെടുക്കുന്നവര്‍ക്ക് എല്ലാ ആഴ്ചയും മൂന്ന് ഗെയിമുകള്‍ കളിക്കാനുള്ള അവസരം നല്‍കുന്നു. മെഗാ-7 നറുക്കെടുപ്പില്‍ നമ്പറുകള്‍ ഒത്തുവന്നാല്‍ 100 ദശലക്ഷം ദിര്‍ഹം (2,26,31,21,000 രൂപ) സ്വന്തമാക്കാം. ഈസി-6 പ്രതിവാര നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (33,95,43,753) ആണ് വലിയ സമ്മാനം.
അടുത്തിടെ ഫാസ്റ്റ്-5 ഗെയിം കൂടി അവതരിപ്പിച്ചു. 25 ദിര്‍ഹമിന്റെ ടിക്കറ്റ് ഉപയോഗിച്ച് വിജയിക്കുന്നതിനുള്ള ഏറ്റവും വേഗതയേറിയ വഴിയാണിത്. പങ്കെടുക്കുന്നവര്‍ക്ക് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം എന്ന മഹത്തായ സമ്മാനം നേടാനും അവസരമുണ്ട്. റാഫിള്‍ നറുക്കെടുപ്പില്‍ മൂന്ന് പേര്‍ക്ക് 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിവ നേടാനും കഴിയും.
ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമായ ആപ്ലിക്കേഷനില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങി എമിറേറ്റ്‌സ് ഡ്രോ ഗെയിമുകളില്‍ പങ്കെടുക്കാം. വരാനിരിക്കുന്ന ഗെയിമുകള്‍ യുട്യൂബ്, ഫേസ്ബുക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയുള്‍പ്പെടെ എമിറേറ്റ്‌സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം തത്സമയം സംപ്രേക്ഷണം ചെയ്യും.