ദുബായ്: എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിലാണ് മലയാളി റിജോ തോമസ് ജോസിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2.5 ലക്ഷം ദിർഹം ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു നമ്പറിന് ആണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. 100 മില്യൺ ദിർഹം ആണ് റിജോ തോമസ് ജോസിന് നഷ്ടപ്പെട്ടത്. എമിറേറ്റ്സ് ഡ്രോയിലൂടെ ഇപ്പോൾ 2 കിലോഗ്രാം സ്വർണ്ണം നേടാം. ഇ-മെയിൽ വഴിയാണ് സമ്മാനം ലഭിച്ചത്. താൻ ഒരിക്കലും സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിട്ടില്ല. വലിയൊരു തുകയാണ് തനിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു. കുടുംബ ബിസിനസ് നടത്തുന്ന 37 വയസുകാരനായ റിജോ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനം ആണ് അദ്ദേഹം ദുബായിൽ നടത്തുന്നത്. വളരെ ബുദ്ധിമുട്ടാണ് ഈ സ്ഥാപനം നടത്തികൊണ്ടു പോകാൻ എന്നാൽ വിദ്യാർത്ഥികളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ സഹായിക്കുന്നതിൽ സന്തോഷമുണ്ട്. ഒരു വർഷത്തോളമായി റിജോ എമിറേറ്റ്സ് ഡ്രോ പങ്കെടുക്കാറുണ്ട്. ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം നേടണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇനിയും എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കും എന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ പണമില്ലാത്ത മാതാപിതാക്കളെ സഹായിക്കാൻ വേണ്ടി കുറച്ചു തുക മാറ്റിവെക്കും. ഗ്രാൻഡ് പ്രൈസ് നേടാൻ വേണ്ടുയുള്ള പരിശ്രമങ്ങൾ ഇനിയും തുടരും. ഒറ്റ ടിക്കറ്റിലൂടെ മൂന്നിരട്ടി വിജയം നേടാനുള്ള അവസരമാണ് എമിറേറ്റ്സ് ഡ്രോ. ഈസി6, ഫാസ്റ്റ്5, മെഗാ7 ഏത് ടിക്കറ്റ് എടുത്താലും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും. 2 കിലോഗ്രാം സ്വർണ്ണം നേടാനുള്ള ഗോൾഡൻ റാഫ്ളിലും നിങ്ങൾക്ക് പങ്കെടുക്കാനാകും . സൗജന്യമായി ഗോൾഡ് റാഫ്ളിൽ പങ്കെടുക്കാൻ സാധിക്കും. സെപ്റ്റംബർ മൂന്ന് 2023-ന് യു.എ.ഇ സമയം രാത്രി 8.30-ന് മുൻപ് ഈസി6, ഫാസ്റ്റ്5, മെഗാ7 ടിക്കറ്റുകളിൽ ഒന്നെടുക്കാം.