യുഎഇ: എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചത്. ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ് വിജയിച്ചിരിക്കുന്നത്. ഫാസ്റ്റ്5 റാഫ്ൾ വഴിയാണ് ഇന്ത്യക്കാരൻ സമ്മാനം സ്വന്തമാക്കിയത്. 75,000 ദിർഹം ആണ് സമ്മാനം സ്വന്തമാക്കിയത്.
മുഹമ്മദ് അബ്ദുൾ ഹമീദ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നു തവണ എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനം നേടി. ഒരു ലക്ഷം ദിർഹത്തിന് അടുതത്ത് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. മൂന്നു പെൺമക്കളുടെ പിതാവാണ് മുഹമ്മദ് അബ്ദുൾ ഹമീദ്. ഹൈദരാബാദിൽ ആണ് അദ്ദേഹത്തിൻരെ സ്വദേശം. എല്ലാ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ ഇദ്ദേഹം പങ്കെടുക്കും. ഭാര്യയേയും കുട്ടികളേയും യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
മെഗാ7 നറുക്കെടുപ്പിൽ രണ്ടാം സമ്മാനം ഈജിപ്തിൽ നിന്നുള്ള ഗസെർ അഹമ്മദാലി സ്വന്തമാക്കി. 2,50,000 ദിർഹം ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ഗ്രേസ് റോക്യു ബാൽബ്യുവെന ആണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 25,000 ദിർഹം ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.