അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:
രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്പോര്‍ട്ട് അല്ലെങ്കില്‍ യാത്രാ രേഖ
യുഎസ് ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ യുകെ,യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ നല്കുന്ന റസിഡന്റ് വിസ
വെളുത്ത പശ്ചാത്താലത്തിൽ വ്യക്തിഗത ഫോട്ടോ
അപേക്ഷിക്കേണ്ട രീതി:
ഓൺ അറൈവൽ വിസ അപേക്ഷിക്കുന്ന ഇന്ത്യക്കാർ ആദ്യം ജിഡിഎഫ്ആറിൻ്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം https://smart.gdrfad.gov.ae.
വിശദാംശങ്ങൾ നൽകണം.
ഫീസ് അടയ്ക്കണം (ദിർഹം 253).
അപേക്ഷിച്ച് 48 മണിക്കൂർ കഴിഞ്ഞാലാണ് വിസ ലഭിക്കുക
അംഗീകാരം ലഭിച്ചാൽ അപേക്ഷകൻ്റെ ഇ-മെയിലിലേക്ക് വിസ ലഭിക്കും