Sports

ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി അരിന സബലെങ്ക

Published

on

മെല്‍ബണ്‍: ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക. ഫൈനലില്‍ കസഖിസ്താന്‍‌ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്ക കിരീടം നേടിയത്. സ്‌കോര്‍: 4-6, 6-3, 6-4.

24 കാരിയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ ഐതിഹാസിക തിരിച്ചുവരവ്. ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2 മണിക്കൂറും 28 മിനിറ്റും പോരാട്ടം നീണ്ടു.

ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റിൽ സബലെങ്ക ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-4നും സബലെങ്ക സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.

ജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇ​ഗാ സ്യാ​തെ​ക് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഈ വര്‍ഷം സബലെങ്ക നേടുന്ന തുടര്‍ച്ചയായ 11-ാം ജയമായിരുന്നു ശനിയാഴ്ചത്തേത്.

ക​ഴി​ഞ്ഞ 44 വ​ർ​ഷ​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടി​യ ആ​ദ്യ ഓ​സീ​സ് വ​നി​താ താ​ര​മാ​യ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​മ്പാ​യി ജേ​താ​വി​ന് ന​ൽ​കു​ന്ന ഡാ​ഫ്നെ അ​ഖ​ർ​സ്റ്റ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version