സൗദി: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി കൊണ്ടുവരുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹോട്ടൽ എയർസ്ട്രിപ്പുകളിലേക്കായിരിക്കും വിമാനം പറക്കുക. സൗദി വിമാന കമ്പനി സൗദിയയാണ് പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
പുതിയ സർവീസ് ആരംഭിക്കുന്നത് തീർഥാടകരെ സംബന്ധിച്ച് വലിയ ഗുണം ചെയ്യും. യാത്രക്കായി 100 ജർമൻ ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ കമ്പനി ഒപ്പു വെച്ചു എന്ന് സൗദി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽ-ഷഹ്‌റാനി വ്യക്തമാക്കി. നാല് അല്ലെങ്കിൽ ആറ് യാത്രക്കാരുമായി പറക്കാൻ സാധിക്കുന്ന വിമാനം ആയിരിക്കും ഇത്. പരമാവധി 200 കിലോമീറ്റർ ദൂരം വരം ഈ വിമാനത്തിൽ ഇരുന്ന് സഞ്ചരിക്കാൻ സാധിക്കും. ചെറിയ എൻജിനുകളുടെ സഹായത്തോടെ ലംബമായി ലാൻഡ് ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ഘടനയെന്ന് സൗദി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽ-ഷഹ്‌റാനി പറഞ്ഞു.
ആദ്യഘട്ടത്തിൽ വിമാനം സർവീസ് നടത്തും. ഇതിന് ശേഷം മാത്രമായിരിക്കും വിമാനം വർധിപ്പിക്കുന്ന സംബന്ധിച്ച് ആലോചിക്കുക, വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതി പോലെ തന്നെ യാത്രക്കാരുടെ ശേഷി വർധിപ്പിക്കുന്നതും. ആലോചിക്കും. ഇതിന്റെ എല്ലാം വിജയത്തിന് ശേഷം രാജ്യത്തിൻരെ മറ്റു ഭാഗങ്ങളിലേക്കും ഇത്തരത്തിലുള്ള സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കും.