യുഎഇ: ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വളർച്ചയുടെ കാര്യത്തിൽ ഞങ്ങൾ മുന്നിലാണെന്ന് തെളിയിച്ച് ദുബായ്. രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ എമിറേറ്റ് കൈവരിച്ചത് 3.6 ശതമാനത്തിന്‍റെ വളർച്ചയാണ്. ആദ്യത്തെ ആറ്മാസത്തെ കണക്കുകളിൽ ആകെ വളർച്ച 3.2 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗതാഗത, സംഭരണ മേഖലകളാണ് വരുമാനത്തിൽ വർധനവ് ഉണ്ടായിരിക്കുന്ന മറ്റൊരു രംഗം . 10.5 ശതമാനമാണ് ഈ രണ്ട് മേഖലകളിൽകൂടി കെെവരിച്ചിരിക്കുന്ന വളർച്ച. സർക്കാർ തന്നയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. കൂടാതെ കര, സമുദ്ര, വ്യോമ ഗതാഗതവും ലോജിസ്റ്റിക്സ് രംഗം ഉൾപ്പെടുന്ന മേഖലയുടെ ആകെ വളർച്ച 42.8 ശതമാനമാണ്. ഈ മേഖലകളിൽ കെെവരിച്ച നേട്ടങ്ങളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 3140 കോടി ദിർഹം ആണ് ഈ രംഗത്തെ മികച്ച പ്രവർത്തനത്തിലൂടെ രാജ്യത്തെക്ക് എത്തിയത്.
2023ന്റെ പകുതിയിൽ വലിയ മാറ്റങ്ങൾ ആണ് ദുബായിൽ നടക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വിമാനക്കമ്പനികൾ 56 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര വർധിച്ചത് വ്യോമഗതാഗത മേഖലയിൽ നിന്നുള്ള വരുമാനത്തിൽ വർധനവ് ഉണ്ടാകാൻ കാരണമായി. എമിറേറ്റിലെ ഹോട്ടൽ, ഭക്ഷ്യസേവന മേഖല എന്നിവിടങ്ങളിലും വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറുമാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 9.2 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഈ മേഖലയിലെ മാത്രം കണക്ക് പരിശോധിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥയിൽ 790 കോടി ദിർഹമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല ശക്തമായ വളർച്ചയുടെ പാതയിൽ ആണ്. 3.6 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിവേഗം വളരുന്ന ഒരു നഗരമാണ് ദുബായ്. ഒരുപാട് നിക്ഷേപം രാജ്യത്ത് വരുന്നുണ്ട്. കൂടുതൽ മ മികച്ച നിക്ഷേപം രാജ്യത്ത് വരുത്തുകയാണ് ഇനിയും ലക്ഷ്യം വെക്കുന്നതെന്ന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. കൂടുതൽ വികസനങ്ങൾ ദുബായ് ലക്ഷ്യം വെക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ മൂന്നു നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നായി എമിരേറ്റിനെ മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത്. ലോകത്തിന് മുന്നിൽ ഊർജസ്വലമായ സമ്പദ്വ്യവസ്ഥയാണ് ഞങ്ങൾക്കുള്ളത് കാണിക്കുകയാണ് ദുബായ്. മൊത്തം ആഭ്യന്തര വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. വരും വർഷങ്ങളിലെ കണക്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കിയാണ് ദുബായ് പ്രവർത്തിക്കുന്നത്.