U.A.E

മൊറോക്കോയിലെ ഭൂചലനം: അടിയന്തര സഹായവുമായി യുഎഇ

Published

on

ദുബൈ: ഭൂചലനം നാശം വിതച്ച മൊറോക്കൊയ്ക്ക് സഹായവുമായി യുഎഇ ഭരണകൂടം. ഭൂചലനമുണ്ടായ മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ യുഎഇ പ്രസിഡന്റും വൈസ് പ്രസിഡന്റും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. രാജ്യത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഭരണാധികാരികള്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുളള സാമഗ്രികളും മറ്റ് അവശ്യ വസ്തുക്കളും ഉടന്‍ ലഭ്യമാക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൂഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. പ്രതിസന്ധി ഘട്ടത്തില്‍ സഹോദര രാജ്യത്തെ സാഹയിക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് സമൂഹമാധ്യമായ എക്‌സിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മൊറോക്കൊയ്ക്കൊപ്പം യുഎഇ ഉണ്ടാകുമെന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും എത്രയും വേഗം മോചിതരാകാന്‍ കഴിയട്ടെ എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം എത്രയും വേഗം എത്തിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുരന്ത നിവാരണ വിഭാഗത്തിന് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫൗണ്ടേഷനോടും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version