ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുളള സാമഗ്രികളും മറ്റ് അവശ്യ വസ്തുക്കളും ഉടന്‍ ലഭ്യമാക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൂഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിര്‍ദേശം നല്കി. പ്രതിസന്ധി ഘട്ടത്തില്‍ സഹോദര രാജ്യത്തെ സാഹയിക്കേണ്ടത് യുഎഇയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് സമൂഹമാധ്യമായ എക്സിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മൊറോക്കൊയ്ക്കൊപ്പം യുഎഇ ഉണ്ടാകുമെന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും എത്രയും വേഗം മോചിതരാകാന്‍ കഴിയട്ടെ എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.