Connect with us

Gulf

സാന്റ്‌നര്‍ കൊടുങ്കാറ്റില്‍ ഡച്ച് പട വീണു; കിവീസിന് 99 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം

Published

on

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. ഡച്ച് പടയെ 99 റണ്‍സുകള്‍ക്ക് തകര്‍ത്താണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കിവീസ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 323 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടി തിളങ്ങിയ മിച്ചല്‍ സാന്റ്‌നറാണ് ഡച്ച് പടയുടെ നട്ടെല്ലൊടിച്ചത്.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ഡച്ച് പടയ്ക്ക് ലഭിച്ചത്. ഓപ്പണര്‍ വിക്രംജിത് സിങ്ങിന്റെ വിക്കറ്റ് അഞ്ചാം ഓവറില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് നഷ്ടമായി. 20 പന്തില്‍ 12 റണ്‍സ് നേടിയ വിക്രംജിത് സിങ്ങിനെ മാറ്റ് ഹെന്റി പുറത്താക്കി. പത്താം ഓവറിലെ അഞ്ചാം പന്തില്‍ സഹ ഓപ്പണര്‍ മാക്‌സ് ഒഡൗഡും മടങ്ങി. 31 പന്തില്‍ 16 റണ്‍സ് നേടിയ ഒഡൗഡിനെ മിച്ചല്‍ സാന്റ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മാക്‌സ് ഒഡൗഡിന് പകരക്കാരനായി ക്രീസിലെത്തിയ വാസ് ഡീ ലീഡെ 25 പന്തില്‍ 18 റണ്‍സുമായി മടങ്ങി. 16-ാം ഓവറില്‍ താരത്തെ രച്ചിന്‍ രവീന്ദ്ര ട്രെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെയിറങ്ങിയ തേജാ നിഡമാനുരുവിനെ (26 പന്തില്‍ 21 റണ്‍സ്) ലോക്കി ഫെര്‍ഗ്യൂസണ്‍ റണ്ണൗട്ടാക്കി.

വണ്‍ ഡൗണായി ഇറങ്ങിയ കോളിന്‍ ആക്കര്‍മാനാണ് ഡച്ച് നിരയില്‍ പിടിച്ചുനിന്നത്. 73 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സ് നേടിയ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസിലുറച്ച ആക്കര്‍മാനെ മാറ്റ് ഹെന്റിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സാന്റ്‌നറാണ് ഡച്ച് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്. പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (30) മിച്ചല്‍ സാന്റ്‌നറും സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷിനെ (29) മാറ്റ് ഹെന്റിയും പുറത്താക്കി. റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ (1), റയാന്‍ ക്ലെയ്ന്‍ (8), ആര്യന്‍ ദത്ത് (11) എന്നിവരും വേഗം പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്നും രച്ചിന്‍ രവീന്ദ്ര ഒന്നും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 322 റണ്‍സ് നേടിയത്. ഓപ്പണര്‍ വില്‍ യങ്ങ് (70), രച്ചിന്‍ രവീന്ദ്ര (51), ക്യാപ്റ്റന്‍ ടോം ലാഥം (53) എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഹിമാലയന്‍ സ്‌കോര്‍ നേടിയത്. നെതര്‍ലന്‍ഡ്സിന് വേണ്ടി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഡെവോണ്‍ കോണ്‍വേയും വില്‍ യങ്ങും ചേര്‍ന്ന ഓപ്പണിങ് സഖ്യം കിവീസിന് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെട്ടില്ല. 12-ാം ഓവറിലെ ആദ്യ പന്തിലാണ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 40 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 32 റണ്‍സെടുത്ത് നില്‍ക്കുന്ന കോണ്‍വേയെ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ ബാസ് ഡീ ലീഡെയുടെ കൈകളിലെത്തിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയത് രച്ചിന്‍ രവീന്ദ്ര. 26-ാം ഓവറിലെ ആദ്യ പന്തിലാണ് ന്യൂസിലന്‍ഡിന്റെ രണ്ടാം വിക്കറ്റ് നഷ്ടമാവുന്നത്. ഓപ്പണര്‍ വില്‍ യങ്ങായിരുന്നു രണ്ടാമത് മടങ്ങിയത്. 80 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സ് നേടിയ യങ്ങിനെ പോള്‍ വാന്‍ മികെരന്‍ പുറത്താക്കി. ഇത്തവണയും ക്യാച്ച് ബാസ് ഡീ ലീഡെയ്ക്കായിരുന്നു.

വണ്‍ ഡൗണായി ഇറങ്ങിയ രച്ചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ചു. 32-ാം ഓവറില്‍ രവീന്ദ്ര പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 185 കടന്നിട്ടുണ്ടായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചതിന്റെ പിന്നാലെയായിരുന്നു രവീന്ദ്ര പുറത്തായത്. 51 പന്തില്‍ 51 റണ്‍സ് നേടിയ രവീന്ദ്രയെ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെയാണ് കൂടാരം കയറ്റിയത്. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ലാഥമും ഡാരില്‍ മിച്ചലും ഡച്ച് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. അര്‍ധ സെഞ്ച്വറി നേടാന്‍ രണ്ട് റണ്‍സ് ബാക്കിയുള്ളപ്പോഴാണ് മിച്ചലിനെ പോള്‍ വാന്‍ മികെരന്‍ പുറത്താക്കിയത്. പിന്നീട് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്സും (4) മാര്‍ക്ക് ചാപ്മാനും (5) നിരാശപ്പെടുത്തി. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ ലഥാമും മടങ്ങി. വാലറ്റത്ത് ഒരുമിച്ച മിച്ചല്‍ സാന്റ്നര്‍-മാറ്റ് ഹെന്റി സഖ്യമാണ് കിവീസിനെ 300 കടത്തിയത്. 17 പന്തില്‍ 36 റണ്‍സ് നേടിയ സാന്റ്നറും നാല് പന്തില്‍ പത്ത് റണ്‍സ് നേടിയ മാറ്റ് ഹെന്റിയും പുറത്താകാതെ നിന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.