Gulf

ദുബായിലെ ‘ഗാ​ർ​ഡ​ൻ ഇ​ൻ ദി ​സ്​​കൈ’ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു; സ​ന്ദ​ർ​ശ​ന സ​മ​യവും ടിക്കറ്റ് നിരക്കും ഇങ്ങനെ

Published

on

ദുബായ്: ദുബായ് സിറ്റിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ഗാർഡൻ ഇൻ ദി സ്കൈ സന്ദർശകർക്കായി വീണ്ടും തുറന്നു. 55 മീറ്റർ ഉയരത്തിൽനിന്ന് ദുബായ് എക്സ്പോ സിറ്റിയുടെ മനേഹരമായ ദൃശ്യം കാണാൻ സാധിക്കും. എക്സ്പോ സിറ്റിയിലെ പ്രധാന റൈഡുകളിൽ ഒന്നായിരുന്നു ഈ ഗാർഡൻ ഇൻ ദി സ്കൈ . ദൈനംദിന അറ്റകുറ്റപ്പണികളെ തുടർന്ന് മേയ് 25നാണ് ദുബായ് ഗാർഡൻ ഇൻ ദി സ്കൈ താത്കാലികമായി അടച്ചത്.

മറ്റു റെെഡുകളിൽ നിന്നും വ്യത്യസ്തമായ അനുഭവം സന്ദർശകർക്ക് സമ്മാനിക്കുന്ന ഒന്നാണ് ഇത്. ഭൂമിയിൽ നിന്ന് 55 മീറ്റർ ഉയരത്തിലെത്തുന്ന പൂന്തോട്ടത്തിൽനിന്ന് നോക്കിയാൽ മുഴുവൻ നഗരത്തിന്‍റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. സന്ദർശകരെ കൂടുതൽ ആകർശിക്കുന്ന തരത്തിലാണ് ഈ ഗാർഡൻ ഇൻ ദി സ്കൈ ദുബായ് നിർമ്മിച്ചിരിക്കുന്നത്

വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് ദുബായ്. കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആഘർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. വൈകീട്ട് ആറു മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം നൽകിയിരിക്കുന്നത്. ഈ സമയത്ത് ഇവിടെ എത്തി ദുബായ് നഗരത്തിന്റെ മനോഹര കാഴ്ച കാണാൻ സാധിക്കും. 30 ദിർഹമാണ് മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് വരുന്നത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗാർഡൻ ഇൻ ദി സ്കൈലേക്കുള്ള പ്രവേശനം സൗജന്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version