ദുബായ്: വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ്. ഉപയോക്താക്കള്‍ക്ക് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ പേയ്മെന്റുകള്‍, എമിറേറ്റിലെ പാര്‍ക്കിംഗ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഈ കാര്‍ഡ്. അതിനു പുറമെ, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക പ്രവര്‍ത്തന കേന്ദ്രങ്ങള്‍, തുടങ്ങിയ ഇടങ്ങളില്‍ ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് പ്രൊമോഷണല്‍ ഓഫറുകളും ഉപയോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കും.
എംഡിഎക്‌സ് സൊല്യൂഷന്‍സ് മിഡില്‍ ഈസ്റ്റുമായി സഹകരിച്ചാണ് ആര്‍ടിഎ പുതിയ ‘നോല്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. സൂം, അല്‍ അന്‍സാരി എക്സ്ചേഞ്ച്, എയര്‍പോര്‍ട്ടിലെ യൂറോ കാര്‍, റെയ്ന ടൂര്‍സ് ഓഫീസുകള്‍ തുടങ്ങി നിരവധി ഔട്ട്ലെറ്റുകളില്‍ ആദ്യഘട്ടങ്ങളില്‍ നോല്‍ ട്രാവല്‍ കാര്‍ഡ് ലഭ്യമാകും.
ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ചു ഉല്‍പ്പന്നങ്ങളാണ് നോല്‍ ട്രാവല്‍ കാര്‍ഡ് വഴി വാഗ്ദാനം ചെയ്യുന്നതെന്ന് സ്‌കൈവ്യൂ ഹോട്ടല്‍ ദുബായില്‍ നടന്ന പ്രഖ്യാപച്ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നോള്‍ ട്രാവല്‍’ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒരൊറ്റ കാര്‍ഡ് വഴി സംയോജിത പൊതുഗതാഗത സേവനങ്ങള്‍ക്കൊപ്പം ടൂറിസ്റ്റ് സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു. അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളും 30 ലക്ഷത്തിലധികം പ്രതിദിന ഇടപാടുകളും ഉള്ള നോള്‍ ബ്രാന്‍ഡ് ദുബായിലെ ശക്തമായ പേയ്മെന്റ് രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ‘നോല്‍ ട്രാവല്‍’ കാര്‍ഡില്‍ നിലവിലുള്ള നോല്‍ കാര്‍ഡില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങല്യങ്ങളും അതുപോലെ ലഭിക്കും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അനുയോജ്യമായ നോല്‍ കാര്‍ഡ്, ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസുകള്‍, മറൈന്‍ ഗതാഗതം എന്നിവയില്‍ സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. ദുബായിലെ വിവിധ ടൂറിസ്റ്റ് സൗകര്യങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ വേദികള്‍, സാഹസിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 70,000 ദിര്‍ഹമിന്റെ ഡിസ്‌കൗണ്ട് ഓഫറുകളാണ് നോല്‍ കാര്‍ഡ് വഴി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
65 ഔട്ട്ലെറ്റുകളിലായി 50 ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 100 പ്രമോഷനുകള്‍ പാക്കേജില്‍ ഉള്‍പ്പെടും. റെയ്ന ടൂര്‍സ്, എമാര്‍ അറ്റ് ദ ടോപ്പ്, നഖീല്‍ ദി വ്യൂ അറ്റ് പാം ജുമൈറ, ബാബ് അല്‍ ഖസര്‍ ഹോട്ടല്‍ റെസ്റ്റോറന്റുകള്‍, സ്വിസ് ഹോട്ടല്‍ റെസ്റ്റോറന്റുകള്‍, ദുബായ് ലേഡീസ് ക്ലബ്, ഹെല്‍ത്ത് ഫസ്റ്റ് ഫാര്‍മസികള്‍, ജി-ഷോക്ക് വാച്ചുകള്‍, ഷറഫ് റീട്ടെയില്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് കിഴിവുകള്‍ ലഭിക്കും. 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടക്കത്തില്‍ 200 ദിര്‍ഹം നല്‍കി വാങ്ങാവുന്ന കാര്‍ഡില്‍ 19 ദിര്‍ഹം ബാലന്‍സ് ഉണ്ടാകും. വര്‍ഷാവസാനം 150 ദിര്‍ഹം നല്‍കി ഇത് പുതുക്കാം. നിലവിലുള്ള നോള്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതുതായി പുറത്തിറക്കിയ നോള്‍ ട്രാവല്‍ കാര്‍ഡിലേക്ക് മാറാന്‍ കഴിയില്ല. എന്നാല്‍ ഭാവിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. നിലവില്‍ ഫിസിക്കല്‍ കാര്‍ഡായാണ് ഇത് ഇറക്കിയിരിക്കുന്നത്. താമസിയാതെ ഡിജിറ്റല്‍ കാര്‍ഡ് രീതിയിലേക്ക് മാറുമെന്നും ആര്‍ടിഎ അറിയിച്ചു. പുതുതായി ലോഞ്ച് ചെയ്യുന്ന നോല്‍ ട്രാവല്‍ കാര്‍ഡിലേക്ക് നിലവിലുള്ള നോല്‍ കാര്‍ഡുകളില്‍ നിന്ന് ബാലന്‍സ് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആര്‍ടിഎ പഠിക്കുമെന്നും അധികൃതര്‍ അറിയിച്ചു.