Gulf

ദുബായ് താമസ – കുടിയേറ്റ വകുപ്പും വാടക തർക്ക പരിഹാര കേന്ദ്രവും സഹകരണ കരാറിൽ ഒപ്പുവെച്ചു

Published

on

ദുബായ്: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ സുഗമമാക്കുന്നതിന് ദുബായ് താമസ- കുടിയേറ്റ വകുപ്പും ദുബായിലെ വാടക്ക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരു വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, എക്സിക്യൂഷൻ ജഡ്ജി അഹ്‌മദ്‌ മൂസ എന്നിവർ ഇരു വിഭാഗങ്ങളേയും പ്രതിനിധീകരിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി.ജിഡിആർഎഫ്എ പ്രധാന ഓഫീസായ ജാഫ്ലിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാസൂചികയിൽ ഏറ്റവും ഉയർന്ന ഫലങ്ങൾ കൈവരിക്കുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ പിന്തുണക്കുകയും വർക്ക് മെക്കാനിസങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉപയുക്തമായ വിവിധ വശങ്ങൾ സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version