ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്കായിപുതിയ ബാഗേജ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇവ കൊണ്ടുപോകുന്നത് നിയമപ്രകാരം വിലക്കുള്ളതാണെന്ന് മാത്രമല്ല അവ സുരക്ഷാ ഭീഷണി വരുത്തിവയ്ക്കുന്നതുമാണ്. പകരം ഇവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗിലിട്ട് കൊണ്ടുപോകാമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ‘ആധുനിക വിമാന യാത്രയുടെ ഒരു പ്രധാന ഭാഗമാണ് സുരക്ഷാ പരിശോധന. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്’- അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ സുഗമമാക്കാന്‍ സഹായിക്കുന്നതിന്, യാത്രക്കാര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
– മൊബൈല്‍ ഫോണ്‍, വാലറ്റ്, വാച്ച്, താക്കോലുകള്‍ തുടങ്ങിയവ ഹാന്‍ഡ് ബാഗേജില്‍ സൂക്ഷിക്കുക.
– എളുപ്പത്തില്‍ പുറത്തെടുക്കാന്‍ പാകത്തില്‍ വേണം ലാപ്ടോപ്പ് കൈയില്‍ കരുതാന്‍. സ്‌കാനിംഗ് വേളയില്‍ പ്രത്യേക സുരക്ഷാ ട്രേയില്‍ എളുപ്പത്തില്‍ വയ്ക്കുന്നതിന് വേണ്ടിയാണിത്.
– നിങ്ങളുടെ ബെല്‍റ്റിന് ഒരു ലോഹ ബക്കിള്‍ ഉണ്ടെങ്കിലോ നിങ്ങളുടെ ഷൂസിന് മെറ്റല്‍ ഹീല്‍ ഉണ്ടെങ്കിലോ, അവയും ഒരു സുരക്ഷാ ട്രേയില്‍ വയ്ക്കണം.
– നിങ്ങളുടെ ഹാന്‍ഡ് ബാഗേജിനുള്ളില്‍, ദ്രവരൂപത്തിലുള്ള പാത്രങ്ങള്‍ വ്യക്തവും വീണ്ടും അടച്ചുവെക്കാവുന്നതുമായ പ്ലാസ്റ്റിക് ബാഗില്‍ വയ്ക്കണം. ഓരോ ദ്രാവകത്തിന്റെയും അളവ് 100 മില്ലിയില്‍ കൂടരുത്. മരുന്നുകള്‍, കുഞ്ഞിന് നല്‍കുന്നതിനുള്ള പാല്‍/ഭക്ഷണം, നിങ്ങളുടെ യാത്രയ്ക്കിടെ അനിവാര്യമായും കഴിക്കുന്നതിനുള്ള പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കും.