Gulf

ദുബൈ പൊലീസിന്റെ ആദ്യ ഇലക്ട്രിക് പട്രോള്‍ സൂപര്‍ കാര്‍ പ്രദര്‍ശനത്തിന്

Published

on

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ഇന്റര്‍സെക് 2023 എക്‌സിബിഷനില്‍ ദുബൈ പൊലീസിന്റെ ആദ്യ ഇലക്ട്രിക് ലക്ഷ്വറി പട്രോള്‍ കാറും നൂതന രക്ഷാ വാഹനങ്ങളും ഏവിയേഷന്‍ സെക്യൂരിറ്റി റിസ്‌ക് അനാലിസിസ് & ഇവാല്യുവേഷന്‍ സെന്ററും ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പുത്തന്‍ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു.
മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിനത്തില്‍ ഏറ്റവും ശ്രദ്ധ നേടിയതാണ് വണ്‍ റോഡ് ഓട്ടോമോട്ടീവ് കമ്പനിയുടെ ഹോംങ്കി ഇഎച്ച്എസ്9 എന്ന വൈദ്യുത വാഹനം. ഉയര്‍ന്ന ശേഷിയുള്ള ക്യാമറ, ജിപിഎസ്, ആശയ വിനിമയ സംവിധാനം എന്നിവയുള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഈ വാഹനത്തിന് 5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഇതിന്റെ ബാറ്ററി 6 മുതല്‍ 8 മണിക്കൂര്‍ വരെ പ്രവര്‍ത്തിച്ച് ഏകദേശം 440 കിലോമീറ്റര്‍ സഞ്ചാര ശേഷിയുള്ളതാണ്.
800ലധികം സ്ഥാപനങ്ങളാണ് പ്രര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ശൈഖ് സഈദ് ഹാള്‍ 3ലാണ് ദുബൈ പൊലീസസിന്റെ സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്.
2022 ഒക്‌ടോബറിലാണ് പുതിയ സൂപര്‍ കാര്‍ ദുബൈ പൊലീസിന്റെ വ്യൂഹത്തിലേക്ക് ചേര്‍ത്തത്. ആഡംബര കാറുകളുടെ വിപുലമായ ശ്രേണിയും ദുബൈ പൊലീസ് സേനക്കുണ്ട്.
പോലീസിംഗ് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് കമ്യൂണിറ്റി ഹാപിനസ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റിലെ കോര്‍പറേറ്റ് ഐഡന്റിറ്റി ആന്‍ഡ് എക്‌സിബിഷന്‍സ് വകുപ്പ് മേധാവി കേണല്‍ ഈസ മുഹമ്മദ് അല്‍ മുത്വവ്വ പറഞ്ഞു.
പൊതുജന സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും ഉപയോഗിക്കാന്‍ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങള്‍ക്കും വാഹനാപകട നിവാരണ യജ്ഞത്തിനുമായി രൂപകല്‍പന ചെയ്ത, ക്രെയിനും വിവിധ ഭൂപ്രദേശങ്ങള്‍ക്കായുള്ള ഉപകരണങ്ങളും ഘടിപ്പിച്ച അതിനൂതന വാഹനമാണിത്. ഏത് സാഹചര്യത്തിലും വേഗത്തിലും കാര്യക്ഷമമായും രക്ഷാപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്ന ഉപകരണങ്ങള്‍ ഈ വാഹനത്തിലുണ്ട്.
കൂടാതെ, ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷക്കും അപകടങ്ങള്‍ തിരിച്ചറിച്ചഞ്ഞ് ഒഴിവാക്കാനും ലഘൂകരിക്കുന്നതിാനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമായി ഏവിയേഷന്‍ സെക്യൂരിറ്റി റിസ്‌ക് അനാലിസിസ് & ഇവാല്യുവേഷന്‍ സെന്റര്‍ കാണാനുള്ള അവസരവും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version