U.A.E

ഖലീഫ ഫൗണ്ടേഷന് ദുബായ് ഇസ്ലാമിക് ബാങ്ക് ഇരുപത്തിയഞ്ച് ലക്ഷം ദിർഹം സംഭാവന നൽകി

Published

on

അബുദാബി: ദുബായിലെ സന്നദ്ധ ആരോഗ്യ സംഘടനയായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന് സംഭാവന നല്‍കി ഇസ്ലാമിക് ബാങ്ക്. 25,00,000 ലക്ഷം ദിർഹമാണ് സംഭവാനയായി നല്‍കിയത്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസ് എന്നിവ തമ്മിലുള്ള കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങിലാണ് സഹായം പ്രഖ്യാപിച്ചത്.

ദുബായിലെ 15 മെഡിക്കല്‍ സെന്ററുകളിലേക്ക് വിതരണം ചെയ്യുന്നതിനായി 77 ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സംഭാവന തുക ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ആരോഗ്യ സേവനം ഉറപ്പാക്കുക എന്നതാണ് കെഎഫിന്റെ ലക്ഷ്യം.

ഡിജിറ്റൽ സംഭാവനകൾക്കായി പ്രത്യേക പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്നതാണ് പദ്ധതി. ആരോഗ്യസുരക്ഷ സേവനങ്ങളും മരുന്നുകളും വിതരണം ചെയ്തുകൊണ്ട് പാവപ്പെട്ട രോഗികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു. 2019 മുതൽ 2021 വരെ, കെഎഫിന്റെ ആരോഗ്യ സംരക്ഷണ സംരംഭം 1,959 രോഗികൾക്ക് ഉൾപ്പെടെ 7,863 കേസുകൾക്കാണ് ചികിത്സാ സഹായം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version