Gulf

ഹത്ത സൈനിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ദുബായ്

Published

on

ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നെന്ന നിലയില്‍ ശ്രദ്ധേയമായ പ്രതീകമാണ് ഹത്ത.

19.28 മീറ്റര്‍ ഉയരത്തിലാണ് ഹത്ത സൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹത്ത വാദി ഹബ്ബിൽ നിന്ന് ഏകദേശം 30 മിനിറ്റ് നടന്നാൽ ഹോൾഡിങ്ങിലേക്കെത്താം. ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഹത്ത വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. സിപ്ലൈനിംഗ്, മൗണ്ട് ബൈക്കിങ്, റോക്ക് ക്ലൈംബിംഗ്, സോര്‍ബിംഗ്, അമ്പെയ്ത്ത് എന്നിവ ഉള്‍പ്പെട്ട ഹത്ത സാഹസിക വിനോദങ്ങളിൽ പേരുകേട്ട ഇടമാണ്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ. ടൂറിസം, ബിസിനസ്, നിക്ഷേപം മേഖലകളിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രധാന വികസനപദ്ധതികളും ആസൂത്രണംചെയ്തിട്ടുണ്ട്. ഹത്തയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും പുതുതായി നേടിയ അന്താരാഷ്ട്ര അംഗീകാരത്തെക്കുറിച്ചും ഈ ലാൻഡ്മാർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. രാത്രികാലങ്ങളിൽ ലൈറ്റിങ്ങോട് കൂടിയായിരിക്കും സൈൻ ദൃശ്യമാവുക. വളരെ ദൂരെ നിന്നും പോലും ദൃശ്യമാകുന്ന രീതിയിലാണ് ഹത്ത സൈൻ നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version