Gulf

ദുബൈ ഗ്രാൻഡ് മീലാദ് ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് സലാം പാപ്പിനിശ്ശേരിക്ക്

Published

on

ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേജർ ഉമർ മുഹമ്മദ്‌ അൽ മർസൂഖിയിൽ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്‌കാരം ഏറ്റുവാങ്ങി. നാളിതുവരെയായി ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകളും സൗജന്യ നിയമസഹായങ്ങളുമാണ് 2023 ലെ ഹ്യൂമാനിറ്റേറിയൻ എക്‌സലൻസി അവാർഡിന് അദ്ദേത്തെ യോഗ്യനാക്കിയത്.

ഹിസ്‌ എക്‌സലൻസി അബ്ദുൽ ഹമീദ് അൽ ബലൂഷി പരിപാടിയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. തിരുനബിയുടെ മാതൃകാപരമായ ജീവിതത്തെ ആസ്പദമാക്കി ജീവിതം നയിക്കാൻ ഉല്ബോധിപ്പിച്ചുകൊണ്ട്
വഹാബ് നഈമി മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീൽ തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തി. മീലാദ് സമ്മേളനത്തിൽ മൗലിദ്പാരായണം, ബുർദാലാപനം. മദ്ഹ് കീർത്തങ്ങൾ തുടങ്ങിയവ അരങ്ങേറി.

ചടങ്ങിൽ അറബ് നേതാക്കൾ, ഗായകർ, ബിസിനസ് പ്രമുഖർ, മത നേതാക്കൾ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version