ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബായ് എമിറേറ്റ്സ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. ഫെബ്രുവരി 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്.
ദുബായില്‍ നിന്ന് പുലര്‍ച്ചെ 4.45ന് പുറപ്പെട്ട വിമാനം വൈകിട്ട് 6.05ന് സിയോള്‍ ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. തിരികെ രാത്രി 10മണിയ്ക്ക് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ 1.35നാണ് ദുബായിലെത്തുക. ഇതുവഴി ആഴ്ചയില്‍ 1000ത്തിലധികം സീറ്റുകളാണ് വര്‍ധിപ്പിക്കുന്നത്. 2005ലാണ് ദുബായില്‍ നിന്ന് സിയോളിലേക്ക് എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കുന്നത്.