ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ ആണ് മലയാളി സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
നാട്ടിലേക്ക് പോകുന്ന സമയത്ത് വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് എടുത്തിരുന്നു ഇതാണ് അടിച്ചത്. ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈനില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായ വിനോദ് വിക്രമന്‍ നായരാണ് ടിക്കറ്റ് എടുത്തത്. 49കാരനായ ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 430-ാം സീരീസ് ആണ് സ്വന്തമാക്കിയത്.
ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ടിക്ക്റ്റ് സ്വന്തമാക്കിയത്. ജൂലൈ ഒമ്പതിന് ഇദ്ദേഹം വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 28 വര്‍ഷമായി വിക്രമന്‍ നായർ ദുബായിൽ ആണ് താമസിക്കുന്നത്. ദുബായിൽ താമസിക്കുന്ന ഇദ്ദേഹത്തിന് രണ്ട് കുട്ടികൾ ഉണ്ട്. 1999ല്‍ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ് ആരംഭിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയും മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 213-ാമത് മലയാളിയാണ് വിക്രമൻ നായർ.