Gulf

ദുബായ് ഡ്രൈവറില്ല വാഹന മത്സരം, വിജയികൾക്ക് 23 ലക്ഷം ഡോളർ; അന്തിമപട്ടികയിൽ 10 സ്ഥാപനങ്ങൾ

Published

on

അബുദാബി: ദുബായിയുടെ ഡ്രൈവറില്ല വാഹന വികസനത്തിനായി സംഘടിപ്പിച്ച മത്സരത്തിൽ പത്ത് സ്ഥാപനങ്ങൾ പങ്കെടുത്തു. സ്വയം പ്രവർത്തിക്കുന്ന ബസ്സുകൾ എന്ന തീമിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും യുഎഇയിലെ ​ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ പങ്കെടുത്തത്. ദുബായ് ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺ​ഗ്രസിൽ ഈ മാസം 26ന് ആണ് വിജയികളെ പ്രഖ്യാപിക്കുക.

23 ലക്ഷം ഡോളറാണ് വിജയികൾക്ക്​ ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായിട്ട് നൽകും​. യുകെ, ഈജിപ്ത്​, ചൈന, ഫ്രാൻസ്​, തായ്​വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ്​ മത്സരത്തിന്‍റെ അവസാന റൗണ്ടിൽ ഇടംപിടിച്ചത്​.

27 സ്ഥാപനങ്ങൾ രണ്ടു കാറ്റ​ഗറികളിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആർടിഎ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ നിന്നാണ് പത്ത് സ്ഥാപനങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുളള ദുബായിയുടെ ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് മത്സരം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version