അല്‍ ഖവനീജ്, മുഷ്രിഫ് എന്നീ സൈക്കിള്‍ ട്രാക്കുകളാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിലെ ഖുറാന്‍ ഗാര്‍ഡനില്‍ നിന്ന് അല്‍ ഖവനീജ് സ്ട്രീറ്റ് വരെ നീളുന്നതാണ് ആദ്യ ട്രാക്ക്. രണ്ടാമത്തെ സൈക്ലിംഗ് പാത ക്രോക്കോഡൈല്‍ പാര്‍ക്കിന് സമീപമുള്ള മുഷ്രിഫ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റുവരെ നീളുന്നു.