ദുബായ്: ലോകത്തെ തന്നെ പല തരത്തിൽ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് ദുബായ്. ദുബായിൽ പോകണം, അവിടെയെന്ന് കാണണം എന്ന് മനസിൽ പോലും ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. അത്രക്കും മനോഹരമായാണ് ആ നഗരം ഒരുക്കിവെച്ചിരിക്കുന്നത്. മരുഭൂമിയിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചോദിക്കുന്നവർക്ക് മുമ്പിൽ ഇതെല്ലാം മരുഭൂമിയിൽ ചെയ്യാൻ സാധിക്കും എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചവരാണ് ദുബായ്.
ഒരോ ദിവസവും നിരവധി പദ്ധതികളാണ് ദുബായ് പ്രഖ്യാപിക്കുന്നത്. ഒരോ പദ്ധതിയും ഭാവിയെ മുൻകൂട്ടി മുന്നിൽ കണ്ടുകൊണ്ടാണ് തയ്യാറാക്കുന്നത്. ദുബായ് ഭരണാധികാരിയും, ദുബായ് കിരീടാവകാശിയും ഇതിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ ആണ് പ്രഖ്യാപിക്കുന്നത്. പിന്നീട് അത് നടപ്പിലാക്കാൻ വേണ്ടി പദ്ധതി തയ്യാറാക്കും. ഏത് ദിവസം, ഏത് വർഷം പദ്ധതി പൂർത്തിയാക്കണം എന്ന ധാരണയിൽ എത്തും.
ഒരോ വർഷവും ഏതെല്ലാം മേഖലകളിൽ എന്തെല്ലാം വികസനങ്ങൾ വേണം എന്ന് ദുബായ് വ്യക്തമായ പ്ലാൻ തയ്യാറാക്കും. എന്നാൽ അത് എന്താകുമെന്ന് പ്രഖ്യാപിക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. പുതിയ തന്ത്രങ്ങൾ മെനയുമ്പോൾ അത് രഹസ്യമായി സൂക്ഷിക്കാനും അവർ ശ്രമിക്കുന്നു. പല രാജ്യങ്ങളും ദുബായെ കണ്ട് കണ്ടു പഠിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ഏത് പട്ടിക പ്രസിദ്ധീകരിച്ചാലും അതിൽ ഒരു സ്ഥാനം ദുബായ് സ്വന്തമാക്കിയിട്ടുണ്ടാകും. ബിസിനസ് ആയാലും, കെട്ടിടങ്ങളുടെ കാര്യം ആയാലും, ആഡംബരത്തിലായാലും, ജീവിത സൗകര്യങ്ങളുടെ കാര്യമായാലും അതിൽ എല്ലാം ദുബായ് ഇടം പിടിച്ചിരിക്കും. ലോകശ്രദ്ധ എപ്പോഴും ഞങ്ങളിലേക്ക് വേണം എന്ന കാര്യത്തിൽ ദുബായിക്ക് ഇത്തിരി വാശിയുണ്ടെന്ന് തന്നെ പറയാം. റെസൊണൻസ് പുറത്തിറക്കിയ മികച്ച പട്ടികയിൽ ആണ് ദുബായ് ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയാണ് ഇവർ പുറത്തിറക്കിയത്. നല്ല താമസം, സമൃദ്ധി, എന്നീ ഘടകങ്ങൾ ഉൾപ്പടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ ആണ് ദുബായിൽ നിന്നുള്ള 10 നഗരങ്ങൾ ഇടം പിടിച്ചിരിക്കുന്നത്.
ജീവിക്കാനും, ജോലി ചെയ്യാൻ സാധിക്കുന്ന വമ്പൻ നഗരങ്ങളിലാണ് ദുബായ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആംസ്റ്റർഡാം, ലോസ് ഏഞ്ചൽസ്, ഇസ്താംബുൾ, ടൊറന്റോ, ബോസ്റ്റൺ, സാൻ ഫ്രാൻസിസ്കോ, വിയന്ന, സിഡ്‌നി, മെൽബൺ, സൂറിച്ച്, വാഷിംഗ്ടൺ, എന്നീ നഗരങ്ങളാണ് പട്ടികയിൽ ഉള്ള മറ്റു നഗരങ്ങൾ. പട്ടികയിൽ ഒന്നാം സ്ഥാനം ലണ്ടൻ സ്വന്തമാക്കിയപ്പോൾ പാരീസ്, ന്യൂയോർക്ക്, ടോക്കിയോ, സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ, ബാഴ്‌സലോണ, ആംസ്റ്റർഡാം, സിയോൾ ദുബായ് എന്നീ നഗരങ്ങളാണ് വരുന്നത്.
എയർപോർട്ട് കണക്റ്റിവിറ്റി, ലാൻഡ്‌മാർക്കുകൾ, പാർക്കുകൾ, റെസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ, പാർക്കും വിനോദവും, ഷോപ്പിംഗ്, വിദ്യാഭ്യാസ നേട്ടം, ഫോർച്യൂൺ 500 ഗ്ലോബൽ, കമ്പനികൾ, സ്റ്റാർട്ടപ്പുകളുടെ എണ്ണം എന്നിവയെല്ലാം ഈ നഗരങ്ങൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ദുബായിലെ പ്രാദേശിക നഗരങ്ങളുടെ പട്ടിക പുറത്തുവരുമ്പോൾ അബുദാബി അറബ് ലോകത്ത് രണ്ടാം സ്ഥാനത്താണ് ഉള്ളത്. മസ്കറ്റ് 89ാം സ്ഥാനം ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാൽ റിയാദ് 28ാം സ്ഥാനവും, ദോഹ 36ാം സ്ഥാനവും, കുവെെറ്റ് 58ാം സ്ഥാനവും സ്വന്തമാക്കി.