അടുത്ത പതിമൂന്ന് ദിവസത്തിനുള്ളില്‍ 33 ലക്ഷം യാത്രക്കാര്‍ ദുബായ് വഴി സഞ്ചരിക്കും. ഈ മാസം 26, 27 തീയതികളിലായിരിക്കും ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ എത്തും. വരും ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 2,58,000 യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി എയര്‍ലൈനുകള്‍, ഇമിഗ്രേഷന്‍ അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.