Gulf

മയക്കുമരുന്ന് ഇടപാട്, മോഷണം; എല്ലാം കാമറ ഒപ്പിയെടുക്കും, സുരക്ഷ ശക്തമാക്കി ഷാർജ പോലീസ്

Published

on

ദുബായ്: സുരക്ഷ ശക്തമാക്കി ഷാർജ പോലീസ് എമിറേറ്റിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. ആധുനിക സംവിധാനങ്ങൾ വഴി കുറ്റം ക്യത്യം കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഷാർജ പോലീസിന് മികച്ച പരിശീലനം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇതുവഴി സേനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സാധിച്ചുവെന്ന് ഷാർജ പോലീസിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.

മയക്കുമരുന്ന് വ്യാപാരം പോലെയുള്ള സമൂഹത്തെ നശിപ്പിക്കുന്ന കുറ്റക്യത്യങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി തടയുന്നതിന് സാധിച്ചതായ് വകുപ്പ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഷാർജ പോലീസ് ഡെസേർട്ട് ക്യാമ്പിൽ സംഘടിപ്പിച്ച എട്ടാമത് മീഡിയാ ഫോറത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പോലീസ് സേനയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് എമിറേറ്റിൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായ് സേനയെ സഹായിച്ചത്. റോഡ് സുരക്ഷയുമായ് ബന്ധപ്പെട്ട് ട്രാഫിക് ഡിപ്പാർട്ട്മെന്റ് കൈകൊണ്ട നടപടികൾ അപകടം കുറക്കുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും സഹായകരമായി. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായ് ആയിരക്കണക്കിന് കാമറകൾ സ്ഥാപിച്ച് മുഴുവൻ സമയ നീരിക്ഷണം നടത്താനും അപകടങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് – ആബുംലൻസ് സംവിധാനങ്ങളെ സംഭവ സ്ഥലത്ത് എത്തിച്ച് അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തിര ചികിത്സ നൽകുവാനും നിരീക്ഷണ കാമറകളുടെ പ്രവർത്തനം സഹായിച്ചതായി പോലീസ് അറിയിച്ചു.

പിടിച്ചുപറി, മോഷണം എന്നീ കുറ്റക്യത്യങ്ങൾ തടയുന്നതിന് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസും മറ്റ് ഇൻവെസ്റ്റിഗേഷൻ അംഗങ്ങളും രഹസ്യമായാണ് നീരീക്ഷണം നടത്തുന്നത്. പ്രധാനപ്പെട്ട മേഖലകളിലും എമിറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സുരക്ഷാ കാമറകൾ വേണം എന്ന ചട്ടം നിർബന്ധമാക്കി. ഇതോടെ കുറ്റം ക്യത്യത്തിൽ അകപ്പെട്ടവരെ എളുപ്പത്തിൽ കണ്ടെത്തുവാനും അറസ്റ്റ് നടപടികൾ കൈകൊള്ളാനും പോലീസിനായി. ഷാർജ എമിറേറ്റിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും പോലീസ് കൊക്കൊണ്ട നടപടികളിൽ ത്യപ്തരാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിവേട്ടയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ വിവിധ മേഖലകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും പോലീസിന് സാധിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവിയിലേക്ക് ഒന്നിച്ച് എന്ന വിഷയത്തിലാണ് മീഡീയാ ഫോറം സംഘടിപ്പിച്ചിരുന്നത്. ഷാർജ പോലീസ് മേധാവി മേജർ ജനറൽ സൈഫ് അൽസിരി അൽ ശംസിയും വിവിധ ഡിപ്പാർമെന്റുകളെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version