Gulf

കാ​മ്പ​സി​നു​ള്ളി​ല്‍ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം, ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഇ​ട​ക​ല​രു​ന്ന​തി​ന് നി​യ​ന്ത്ര​ണം; മാർഗനിർദേശങ്ങൾ പുറത്തിറക്കി കുവെെറ്റ്

Published

on

കുവെെറ്റ്: പുതിയ അധ്യയന വർഷത്തിൽ കാമ്പസുകളിൽ ക്ലാസുകൾ തുടങ്ങാൻ ഇരിക്കെയാണ് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കരുത്. കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണം. തുടങ്ങിയ നിർദശങ്ങൾ ആണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായത്.

നിയമന്ത്രങ്ങൾ ആവശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ. ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും പുതിയ തീരുമാനം ഉപകരിക്കും. നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് കണ്ടെത്തൽ. ഈ അധ്യയന വര്‍ഷം മുതല്‍തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ലക്ചറർ ക്ലാസുകളിലും സീറ്റുകൾ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വേറെ ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ കോളേജുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ പെൺകുട്ടികളാണ് കൂടുതൽ. നേരത്തെ ലിംഗ വേർതിരിവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു.

സർവകലാശാല കാമ്പസിൽ പെൺകുട്ടികളും ആൺകുട്ടികളും ഇടപഴകുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവെെറ്റ് സർവകലാശാല അധികൃതർ അറിയിച്ചു. സഹവിദ്യാഭ്യാസത്തെ അനുകൂലിച്ചും എതിർത്തും വിദ്യാഭ്യാസ വിദഗ്ധര്‍ രംഗത്തു വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version