38-ാം മിനിറ്റിൽ ആൻഡേഴ്സൺ ടലിസ്കയുടെ ഗോളിലൂടെ അൽ നസർ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഇത്തിഹാദ് ശക്തമായി തിരിച്ചുവന്നു. അബ്ദുറസ്സാക്ക് റഹ്മദ്ദള്ളാഹ് വീണ്ടും വലചലിപ്പിച്ചു. പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത് 66-ാം മിനിറ്റിലാണ്. ഒട്ടാവിയോ വീണ്ടും ഫൗൾ ചെയ്യപ്പെട്ടു. ഫാബിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വീണ്ടും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാൾഡോ വലചലിപ്പിച്ചു. മത്സരത്തിൽ 3-2ന് അൽ നസർ മുന്നിലെത്തി. പിന്നീട് അൽ നസറിന്റെ തകർപ്പൻ മുന്നേറ്റമാണ് കണ്ടത്.
75, 82 മിനിറ്റുകളിൽ ഇരട്ട ഗോളുമായി സാദിയോ മാനെയുടെ കളം നിറഞ്ഞു. ഇതോടെ തിരിച്ചുവരാൻ കഴിയാത്ത വിധം കരീം ബെൻസീമയും സംഘവും പിന്നിലായി. 2018ന് ശേഷം ഇതാദ്യമായി അൽ ഇത്തിഹാദിനെ അൽ നസർ സംഘം തോൽപ്പിച്ചു.