ദോഹ: ദോഹ എക്സ്പോയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ പങ്കെടുക്കാൻ വേണ്ടി ഇതുവരെ എത്തിയത് 25 ലക്ഷത്തിൽ അധികം പേർ ആണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ആണ് ദോയിൽ എക്സ്പോ തുടങ്ങിയത്. ആദ്യം ദിവസം മുതൽ തന്നെ ഇവിടേക്ക് വലിയ തിരക്കായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ ഇങ്ങോട്ട് വരാൻ തുടങ്ങി. ഖത്തറിൽ ഇപ്പോൾ ഏഷ്യകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്തും എക്സ്പോ കാണാൻ വേണ്ടി സന്ദർശകരുടെ തിരക്കുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കാണ് 25 ലക്ഷം സന്ദർശകർ എത്തിയിരിക്കുന്നത് എന്നത്. എക്‌സ്‌പോ ദോഹ സെക്രട്ടറി മുഹമ്മദ് അൽ ഖൂരി ആണ് ഇക്കര്യം വ്യക്തമാക്കിയത്. ഏറ്റവും മികച്ച കാലാവസ്ഥയാണ് ഇപ്പോൾ ഖത്തറിൽ ഉള്ളത്. അതിനാൽ കൂടുതൽ സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കാൻ സാധിച്ചു. കാലാവസ്ഥ വലിയ നേട്ടമായി കാണുന്നുവെന്ന് എക്‌സ്‌പോ ദോഹ സെക്രട്ടറി മുഹമ്മദ് അൽ ഖൂരി പറഞ്ഞു.
മൂന്നു ദശലക്ഷം സന്ദർശകരെയാണ് ദോഹ എക്സ്പോ പ്രതീക്ഷിക്കുന്നത്. ശൈത്യകാല അവധി, വളരെ നല്ല കാലാവസ്ഥ എന്നിവ ഇപ്പോൾ രാജ്യത്തുണ്ട്. അതിനാൽ കൂടുതൽ ഇനിയും കൂടുതൽ സന്ദർശകരെ ഇവിടേക്ക് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് അൽ ഖൂരി പറഞ്ഞു. എക്സ്പോ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. ഈ മൂന്ന് മാസം കൊണ്ട് എക്സ്പോ സന്ദർശിച്ചവരുടെ എണ്ണം ആണ് ഇത്. വരും മാസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വർധവ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്പോ കാണാൻ എത്തുന്നവരെ നിരാശരാക്കാതെയാണ് ഇവിടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത സംസ്‌കാരങ്ങളും കാർഷികരീതികളും വിനോദസഞ്ചാര വ്യവസായവും എല്ലാം ഇവിടെ എത്തിയാൽ കാണാൻ സാധിക്കും. പല രാജ്യങ്ങളുടെ എക്സ്പോ വിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 4031 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള എക്‌സ്‌പോ ഹൗസ്, ഏറ്റവും വലിയ ഗ്രീൻ റൂഫിന് ഗിന്നസ് വേൾഡ് റെക്കോഡ് ആണ് സ്വന്തമാക്കിയത്. ഹരിത മേൽക്കൂര കൊണ്ടുവനന്ത് അത് വീടുകളെ ആകർശിക്കാൻ വേണ്ടിയാണ്. ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ചില വീടുകൾ ഹരിത മേൽക്കൂര സ്ഥാപിച്ചതായി എക്‌സ്‌പോ ദോഹ സെക്രട്ടറി മുഹമ്മദ് അൽ ഖൂരി വ്യക്തമാക്കി.