ദോഹ: സുഖകരമായി ജീവിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദോഹയും. ജോലി ചെയ്യാനും സന്ദർശിക്കാനും നിക്ഷേപം നടത്താനും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ 27-ാം സ്ഥാനവും മധ്യപൂർവദേശത്തും അറബ് ലോകത്തുമുള്ള നഗരങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവുമാണ് ഖത്തറിന്.
ലോകത്ത് 5-ാമതും അറബ് നാട്ടിൽ ഒന്നാമതും ദുബായ് നഗരമാണ്. അബുദാബി 28-ാമതും റിയാദ് 83-ാമതുമായി 4 അറബ് നഗരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലോക നഗരങ്ങളുടെ ബ്രാൻഡിങ്ങിലും പ്ലേസ്‌മേക്കിങ്ങിലും ആഗോളതലത്തിലെ മുൻനിര കമ്പനിയായ റെസനൻസ് കൺസൽറ്റൻസിയുടെ ഈ വർഷത്തെ മികച്ച ലോക നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.