ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഗതാഗത വകുപ്പ്. നിയമ ലംഘകര്‍ക്ക് അഞ്ഞൂറ് റിയാല്‍ ആണ് പിഴ. രാജ്യത്തെ അറുപത് ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു.