ദുബായ്: ജോലിക്കിടെ ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ അലി കുഞ്ഞിയുടെ മകന്‍ നിസാര്‍ (26) ആണ് ദുബായില്‍ മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക് ആയി ജോലിചെയ്തുവരികയായിരുന്നു. പത്തുദിവസത്തെ അവധിക്ക് നാട്ടില്‍പോയി രണ്ടാഴ്ച മുമ്പാണ് ദുബായില്‍ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ജുബൈരിയയാണ് മാതാവ്. സഹോദരങ്ങള്‍ നിഷാദലി, ജംഷിയ, സെല്‍വ.