Gulf

ഓണം ആഘോഷിക്കാനൊരുങ്ങി പ്രവാസ ലോകം; യുഎഇയില്‍ മാസങ്ങ‌ള്‍ നീളുന്ന ആഘോഷങ്ങള്‍

Published

on

അബുദബി: ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. യുഎഇയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇത് സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് ഓരോ മലയാളിയും പറയുന്നത്.

പ്രത്യേക ഓണച്ചന്തകള്‍ ഒരുക്കിയാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. പച്ചക്കറിയും പലവ്യഞ്ജനവും മുതല്‍ സദ്യ ഉണ്ണാനുളള ഇല വരെ ആര്‍ഷകമായ വിലക്കിഴിവിലാണ് ലഭ്യമാക്കുന്നത്. ഓണ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയുടെയും ആഘോഷം കൂടിയാണ് ഓണം ഓരോ പ്രവാസിക്കും സമ്മാനിക്കുന്നത്. ഓഫീസിലെ തിക്കുതിരക്കുകള്‍ക്കിടയില്‍ തിരുവോണ ദിവസം ആഘോഷമാക്കാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് തന്നെ ഒഴിവ് വേളകളാണ് ആഘോഷങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നത്. വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version