തിയേറ്ററുകളിൽ തീ പാറിക്കുകയാണ് അരുൺ മാതേശ്വരൻ എഴുതി സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ മില്ലർ’. ധനുഷ് എന്ന പെർഫോമറെ വാനോളമെത്തിച്ച ചിത്രമെന്നാണ് ക്യാപ്റ്റൻ മില്ലറെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ മേക്കിങ്ങ് മുതൽ, സംഗീതവും സംഘട്ടനും എഡിറ്റിങ്ങുമടക്കം കാണികളെ ത്രില്ലടിപ്പിച്ചു എന്നാണ് പ്രതികരണം. ധനുഷിന്റെ തോളോട് തോൾ നിന്നുകൊണ്ട് ശിവരാജ് കുമാറും തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലും ചിത്രം സ്വീകരിക്കപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.