ദോഹ: ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലോകപ്രശസ്ത ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍.
ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്‍ ലോഞ്ചെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മനോഹരമായ അന്തരീക്ഷത്തില്‍ ഒരുക്കിയ ലോകോത്തര ക്യുസ്യൂട്ടിന്റെ കാംപയിനും ഇതിന്റെ ഭാഗമായി നടക്കും. ഖത്തര്‍ എയര്‍വേയ്സുമായുള്ള പദുക്കോണിന്റെ യാത്രയെ ആഡംബരത്തിന്റെയും ചാരുതയുടെയും ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന ബന്ധിപ്പിക്കുന്ന ‘എയ്ന്റ് നോബഡി’ എന്ന ട്രാക്കിനൊപ്പമാണ് കാമ്പയിന്‍ പ്രകാശനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ ഖത്തര്‍ എയര്‍വേയ്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ പ്രീമിയം അനുഭവങ്ങള്‍ക്ക് പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കൈയൊപ്പ് ചാര്‍ത്തുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അഭിപ്രായപ്പെട്ടു.
ഖത്തര്‍ എയര്‍വേയ്സില്‍ ഞങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ദീപികയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സില്‍, ഞങ്ങള്‍ മികവിനായി നിരന്തരം പരിശ്രമിക്കുന്നു. ഈ സഹകരണം പരിഷ്‌ക്കരണവും പ്രൗഢിയും ഒരുമിച്ച് കൊണ്ടുവരുന്നു, ഖത്തര്‍ എയര്‍വേയ്സിന്റെ ലോകം അംഗീകരിച്ച പ്രീമിയം അനുഭവങ്ങള്‍ മനോഹരമായി ജനങ്ങളിലെത്തിക്കാന്‍ ദീപികയ്ക്ക് കഴിയും. ഞങ്ങളുടെ ബ്രാന്‍ഡിന് അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പാണ് ദീപികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്സിന്റെ 2022 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകളില്‍ ഒന്നിലധികം അവാര്‍ഡുകള്‍ നേടിയ ഖത്തര്‍ എയര്‍വെയ്‌സിനെ ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ ആയി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏഴാം തവണയാണ് എയര്‍ലൈന്‍ ഈ അംഗീകാരത്തിന് അര്‍ഹമാവുന്നത് എന്നത് അതിന്റെ മികവിന്റെ പര്യായമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്ം ‘ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്’, ‘ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ് ലോഞ്ച് ഡൈനിംഗ്’, ‘മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍’ എന്നീ ബഹുമതികളും ഖത്തര്‍ എയര്‍വെയ്‌സിന് സ്വന്തമാണ്. ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ ലോകമെമ്പാടുമുള്ള 150 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് 2022 പ്രകാരം ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ ആയി തെരഞ്ഞെടുക്കപ്പെട്ടതും ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ ഹബ്ബായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് എന്നതും ശ്രദ്ധേയമാണ്.