Connect with us

Gulf

ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ദീപിക പദുക്കോണ്‍.

Published

on

ദോഹ: ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലോകപ്രശസ്ത ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍.

ഖത്തര്‍ എയര്‍വേയ്സിന്റെ പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്‍ ലോഞ്ചെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മനോഹരമായ അന്തരീക്ഷത്തില്‍ ഒരുക്കിയ ലോകോത്തര ക്യുസ്യൂട്ടിന്റെ കാംപയിനും ഇതിന്റെ ഭാഗമായി നടക്കും. ഖത്തര്‍ എയര്‍വേയ്സുമായുള്ള പദുക്കോണിന്റെ യാത്രയെ ആഡംബരത്തിന്റെയും ചാരുതയുടെയും ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന ബന്ധിപ്പിക്കുന്ന ‘എയ്ന്റ് നോബഡി’ എന്ന ട്രാക്കിനൊപ്പമാണ് കാമ്പയിന്‍ പ്രകാശനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ ഖത്തര്‍ എയര്‍വേയ്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ പ്രീമിയം അനുഭവങ്ങള്‍ക്ക് പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കൈയൊപ്പ് ചാര്‍ത്തുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അഭിപ്രായപ്പെട്ടു.

ഖത്തര്‍ എയര്‍വേയ്സില്‍ ഞങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ദീപികയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സില്‍, ഞങ്ങള്‍ മികവിനായി നിരന്തരം പരിശ്രമിക്കുന്നു. ഈ സഹകരണം പരിഷ്‌ക്കരണവും പ്രൗഢിയും ഒരുമിച്ച് കൊണ്ടുവരുന്നു, ഖത്തര്‍ എയര്‍വേയ്സിന്റെ ലോകം അംഗീകരിച്ച പ്രീമിയം അനുഭവങ്ങള്‍ മനോഹരമായി ജനങ്ങളിലെത്തിക്കാന്‍ ദീപികയ്ക്ക് കഴിയും. ഞങ്ങളുടെ ബ്രാന്‍ഡിന് അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പാണ് ദീപികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്സിന്റെ 2022 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡുകളില്‍ ഒന്നിലധികം അവാര്‍ഡുകള്‍ നേടിയ ഖത്തര്‍ എയര്‍വെയ്‌സിനെ ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ ആയി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏഴാം തവണയാണ് എയര്‍ലൈന്‍ ഈ അംഗീകാരത്തിന് അര്‍ഹമാവുന്നത് എന്നത് അതിന്റെ മികവിന്റെ പര്യായമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്ം ‘ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്’, ‘ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസ് ലോഞ്ച് ഡൈനിംഗ്’, ‘മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍’ എന്നീ ബഹുമതികളും ഖത്തര്‍ എയര്‍വെയ്‌സിന് സ്വന്തമാണ്. ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ ലോകമെമ്പാടുമുള്ള 150 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് 2022 പ്രകാരം ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ ആയി തെരഞ്ഞെടുക്കപ്പെട്ടതും ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ ഹബ്ബായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് എന്നതും ശ്രദ്ധേയമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ അംഗീകാരം

Published

on

By

ഷാർജ: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുത്തു. മുൻ സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ, പ്രവാസലോകത്ത് മലയാളികൾക്കായി തുടർച്ചയായി നടത്തുന്ന നിസ്തുലമായ നിയമ-സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് സർക്കാർ വീണ്ടും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ കൂടിയാണ്. നിയമക്കുരുക്കിൽ അകപ്പെടുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും സഹായമെത്തിക്കുന്നതിൽ അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുൻപരിചയം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ കേരള സർക്കാരിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും സഹായകമാകും.

Continue Reading

Gulf

’ലവ് എമിറേറ്റ്‌സ്’ രണ്ടാം പതിപ്പിന് ഉജ്ജ്വല സമാപനം; ഗ്ലോബൽ വില്ലേജ് തൊഴിലാളികളെ ആദരിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Published

on

By

ദുബായ്: യുഎഇയോടുള്ള സ്‌നേഹത്തിന് നിറം പകർന്നുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (GDRFA Dubai) സംഘടിപ്പിച്ച ‘ലവ് എമിറേറ്റ്‌സ്’ പരിപാടിയുടെ രണ്ടാം പതിപ്പ് ഗ്ലോബൽ വില്ലേജിൽ ഉജ്ജ്വലമായി സമാപിച്ചു. യുഎഇ കമ്മ്യൂണിറ്റി വർഷത്തിന്റെ ഭാഗമായി നടന്ന ഈ സംരംഭം, രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പൊതുജനങ്ങളിൽ ശക്തിപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് അരങ്ങേറിയത്.

നവംബർ 20 മുതൽ 30 വരെ, ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവിലിയന് എതിർവശത്തായി പ്രത്യേകം ഒരുക്കിയ പവിലിയനിലേക്ക് സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകരാണ് സന്ദർശകരാണ്നിരവധി ഒഴുകിയെത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിച്ച ഈ സ്നേഹവേദിയിൽ, സന്ദർശകർക്ക് യുഎഇയോടുള്ള തങ്ങളുടെ നന്ദിയും സ്‌നേഹവും രേഖപ്പെടുത്താനും, ഹൃദയസ്‌പർശിയായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കാനും അവസരവും ലഭിച്ചു. #LoveEmirates എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഒന്നാം പതിപ്പിന് ലഭിച്ച വമ്പിച്ച സ്വീകാര്യത പരിഗണിച്ചാണ് ഇത്തവണ പരിപാടി കൂടുതൽ വിപുലമായി സംഘടിപ്പിച്ചത്. യുഎഇ നൽകിയ സുരക്ഷിതത്വം, മികച്ച അവസരങ്ങൾ, സഹിഷ്ണുത, സൗഹാർദം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങൾ കുറിച്ച ഈ പ്ലാറ്റ്‌ഫോം, പ്രവാസികളും പൗരന്മാരും ഒന്നുചേരുന്ന ഒരു മനോഹരമായ സൗഹൃദ സംഗമമായി മാറി. യുഎഇയുടെ ആഗോള ഖ്യാതി വർദ്ധിപ്പിക്കുന്നതിൽ ജനങ്ങളുടെ പങ്കും രാജ്യത്തോടുള്ള സ്നേഹവും ലോകത്തിന് മുന്നിൽ എടുത്തു കാണിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഗ്ലോബൽ വില്ലേജിലെ തൊഴിലാളികൾക്ക് ആദരം
-‘ലവ് എമിറേറ്റ്‌സ്’ സംരംഭത്തിന് വർണ്ണാഭമായ സമാപനം കുറിച്ചുകൊണ്ട്, ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ജി.ഡി.ആർ.എഫ്.എ ദുബായ് ആദരിച്ചു. യുഎഇയുടെ മനുഷ്യ കേന്ദ്രീകൃത സമീപനവും തൊഴിൽ സാഹചര്യങ്ങളിലെ ജീവിത നിലവാരം വർദ്ധിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആദരവ്.

ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ലേബർ ഇവന്റ്‌സ് അഡ്മിനിസ്ട്രേഷൻ ഗ്ലോബൽ വില്ലേജുമായി സഹകരിച്ചാണ് ഈ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. വർഷങ്ങളായുള്ള പ്രവർത്തനപരമായ പിന്തുണക്ക് തൊഴിലാളികളുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ് നടന്നത്

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കുമുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. മൊത്തം 32 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതിൽ മുതിർന്നവരും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ തൊഴിലാളികൾക്ക് പ്രത്യേക പ്രാധാന്യം നൽകി. തുടർന്നുണ്ടായ സംഭാവനകൾക്കുള്ള നന്ദി സൂചകമായി 30 സ്മരണിക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ദുബായിയുടെ തൊഴിൽ ഇക്കോസിസ്റ്റത്തിന് സംഭാവന നൽകുന്ന ഓരോ വ്യക്തിയും അംഗീകാരം അർഹിക്കുന്നുണ്ടെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. “ഗ്ലോബൽ വില്ലേജിന്റെ വിജയത്തിൽ ഇവിടുത്തെ തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. ജി.ഡി.ആർ.എഫ്.എ ദുബായും ഗ്ലോബൽ വില്ലേജും തമ്മിലുള്ള പങ്കാളിത്തം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ മനുഷ്യത്വപരമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,’അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹിക പങ്കാളിത്തവും ഗുണപരമായ സംരംഭങ്ങളും ശക്തിപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധത ഈ ആദരവിലൂടെ ഊട്ടിയുറപ്പിച്ചു. നൽകൽ, ഉത്തരവാദിത്തം, ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനപരമായ പ്രതിച്ഛായക്ക് ഈ സംരംഭം ശക്തിയേകി.

Continue Reading

Gulf

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Published

on

By

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ ‘റിവീലിങ്ങി’ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റിയാദ്, അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.