India

ഐസ്ക്രീമിൽ ചത്ത തവള; ഐസ്ക്രീം കഴിച്ച മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Published

on

മധുര: ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ ചത്ത തവളയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയാണ് സംഭവം.

മധുര ടിവിഎസ് നഗർ സ്വദേശികളായ അൻമ്പു ശെൽവം- എ ജാനകി ശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദരപുത്രിയെയും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ശെൽവനും കുടുംബവും സഹോദരൻ്റെ കുടുംബവും തിരുപ്പറൻകുണ്ട്രത്തുള്ള അരുൾമിക് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം തൊട്ടടുത്തുള്ള കടയിൽനിന്നു കുട്ടികൾക്ക്
ജിഗർതണ്ട ഐസ്ക്രീം വാങ്ങി നൽകി. ഐസ്ക്രീം കഴിക്കുന്നതിനിടെയാണ് ഒരു കുട്ടിക്ക് അതിൽനിന്നു ചത്ത തവളയെ കിട്ടിയത്. ഇതിനു പിന്നാലെ കുട്ടികൾക്കു ഛർദിയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ തിരുപ്പറൻകുണ്ട്രത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശെൽവത്തിൻ്റെ മക്കളായ മിത്രാശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), സഹോദരൻ്റെ മകൾ ധരണിശ്രീ (മൂന്ന്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പറൻകുണ്ട്രം പോലീസ് കേസെടുത്തു. ഐപിസി 273 പ്രകാരം കടയുടമയ്ക്കെതിരെയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version